കൽപ്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ജൂലൈ ഒന്നിന് രാഹുൽഗാന്ധി എംപി വയനാട്ടിൽ എത്തും. ഒന്നിന് രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാർട്ടിൻസ് പള്ളി പാരീഷ്ഹാളിൽ നടക്കുന്ന ഫാർമേഴ്സ് ബാങ്ക് ബിൽഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി.
തുടർന്ന് 2.30ന് വയനാട് കളക്ടറേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിൽ അദ്ദേഹം പങ്ക് എടുക്കും. 3.30ന് വയനാട് കളക്ടറേറ്റിൽ നടക്കുന്ന എംപി ഫണ്ട് അവലോകനയോഗത്തിൽ പങ്കെടുക്കുന്ന രാഹുൽഗാന്ധി തുടർന്ന് സുൽത്താൻ ബത്തേരി ഗാന്ധി സ്ക്വയറിൽ നടക്കുന്ന ബഹുജനസംഗമത്തിലും സംബന്ധിക്കും.