ഡൽഹി: യുപി യിലെ പൊളിക്കൽ നടപടികളെ ന്യായീകരിച്ച് സർക്കാർ സുപ്രീംകോടതിയിൽ. സംഘർഷവും പൊളിക്കൽ നടപടികളുമായി ബന്ധമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനധികൃത നിർമാണങ്ങൾക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
ഇക്കാര്യങ്ങൾ വ്യക്തമാക്കി യുപി സർക്കാർ വിശദമായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു. അതേസമയം യുപി സർക്കാരിന്റെ സത്യവാങ്മൂലത്തെ ജമാത്ത് ഉൽമ ഹിന്ദ് എതിർത്തു. പൊളിക്കൽ നടപടി സർക്കാരിന്റെ പുതിയ ശിക്ഷ മാതൃകയാണ്. നിലനിൽക്കുന്ന നിയമ വ്യവസ്ഥയ്ക്കെതിരായ നടപടിയാണ് ഇതെന്നും ജമാത്ത് ഉൽമ ഹിന്ദ് ആരോപിച്ചു. സർക്കാരിന്റെത് രാഷ്ട്രീയ നടപടിയാണെന്നാരോപിച്ച് ജമാത്ത് ഉൽമ ഹിന്ദ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കേസിൽ ഇന്ന് സുപ്രീംകോടതി വീണ്ടും വാദം കേൾക്കും.