ഇന്ദ്രജിത്, നൈല ഉഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന് പേരിട്ടു. ഇരിങ്ങാലക്കുടയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ബാബു രാജ്, സരയു മോഹൻ എന്നിവരാണ് മറ്റു താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. നടി സരയു മോഹന്റെ ഭർത്താവായ സനൽ നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സനൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തെക്കുറിച്ച് കേരളകൗമുദി ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പ്രിയൻ ഒാട്ടത്തിലാണ് എന്ന ചിത്രത്തിനുശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന് അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രിയൻ ഒാട്ടത്തിലാണ് എന്ന ചിത്രത്തിന് രചന നിർവഹിച്ച അഭയകുമാർ കെ, അരുൺ കുര്യൻ എന്നിവർ ചേർന്നാണ് രചന. മേക്കപ്പ് മനുമോഹൻ, ഗാനരചന ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ സംഗീതം രഞ്ജിൻ രാജ്.