‘അമ്മ’യുടെ ജനറല്‍ ബോഡി നടന്നപ്പോള്‍ പകര്‍ത്തിയ വീഡിയോ പുറത്തുവിട്ടിട്ടില്ല. ഇത് താന്‍ പുറത്തുവിട്ടെന്ന് തെളിയിച്ചാല്‍ പകുതി മീശ എടുക്കാമെന്ന് ഷമ്മി തിലകന് പറഞ്ഞു. ‘അമ്മ’ നടപടി എടുക്കാനിരിക്കെയാണ് സംഘടനയെ പരസ്യമായി നടന് വെല്ലുവിളിച്ചിരിക്കുന്നത്.
ഷൂട്ട് ചെയ്ത വീഡിയോ പുറത്തുവിട്ടെന്നുള്ള ആരോപണം തെളിയിച്ചാല്‍ പകുതി മീശ വടിച്ചു കളയാമെന്ന് ഷമ്മി തിലകന് വെല്ലുവിളിച്ചു. ഫേസ്ബുക്കില്‍ അത്തരമൊരു വീഡിയോ താന്‍ പങ്കുവെച്ചെന്ന് സാദിക്ക് എന്ന നടന് ആരോപിച്ചെന്നും ഈ വീഡിയോ ആരോ സാദിക്കിന് അയച്ചുകൊടുത്തെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അയച്ചുകൊടുത്തെങ്കില്‍ അത് പുറത്തു വിടട്ടെയെന്നും പറയുമ്പോള്‍ സൂക്ഷിച്ചു പറയണമെന്നും ഷമ്മി തിലകന് പറഞ്ഞു.
അമ്മയുടെ യോഗം നടക്കുന്നത് വീഡിയോ എടുത്തിട്ടുണ്ടെന്ന് ഷമ്മി തിലകന് സമ്മതിച്ചു. പക്ഷേ അത് പുറത്തു വിട്ടിട്ടില്ല. വീഡിയോ ഷൂട്ട് ചെയ്യണം എന്ന ഉദ്ദേശമില്ലായിരുന്നു. പക്ഷേ, സംഘടനയില്‍ താന്‍ ഉന്നയിച്ച ഒരു പ്രധാനപ്പെട്ട വിഷയം ഉണ്ടായിരുന്നു. ബൈലോയുടെ ഭേദഗതിയെക്കുറിച്ചായിരുന്നു അത്. അതുകൊണ്ടാണ് അക്കാര്യം ചര്‍ച്ച ചെയ്യുന്ന സമയത്ത് വീഡിയോ എടുത്തതെന്നും ഷമ്മി തിലകന് പറഞ്ഞു.