കത്രീന കൈഫ് നായികയാകുന്ന ചിത്രം ഫോണ്‍ ഭൂതിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് . ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടാണ് റീലിസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത് .
ഇഷാൻ ഖട്ടര്‍, സിദ്ദാര്ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.രവി ശങ്കരൻ, ജസ്വിന്ദര് സിംഗ് എന്നിവരുടേതാണ് രചന. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.