കോട്ടയം: പ്ലസ് വൺ പരീക്ഷയ്ക്കായി സ്കൂളിലേക്ക് സഹോദരനോടൊപ്പം സ്കൂട്ടറിൽ പോകവേ അപകടത്തിൽപെട്ട് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന പെൺകുട്ടി മരിച്ചു. കോട്ടയം കൊല്ലാട് വടവറയിൽ ആലിച്ചൻ-സിസിലി ദമ്പതികളുടെ മകൾ അന്നു സാറ ആലി (17) യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒൻപതിന് സഹോദരൻ അഡ്വിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കൊല്ലാട് കളത്തിക്കടവിൽ വച്ച് മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചാണ് പെൺകുട്ടിക്ക് പരിക്കേറ്റത്.