കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വിചാരണക്കോടതി ഇന്ന് വിധി പറയും.
കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും ആരോപിച്ചെന്നുമാണ് പ്രോസിക്യൂഷൻ ഹർജി. കേസിന്റെ തുടരന്വേഷണത്തിൽ ഇതിനുള്ള തെളിവ് ലഭിച്ചെന്നാണ് പ്രോസിക്യൂഷൻ ഉയർത്തുന്ന വാദം.