തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിൽ 27 ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതായും കഴിഞ്ഞ ദിവസം ഇറക്കിയ സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
പൊതുസ്ഥലങ്ങൾ, ജോലി സ്ഥാപനങ്ങൾ, പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ, യാത്ര ചെയ്യുന്ന വാഹനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് കർശനമാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.