ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. 2018 ല്‍ മുഹമ്മദ് സുബൈർ ചെയ്ത ട്വീറ്റ് വിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരണവുമായി എത്തി. ബി.ജെ.പിയുടെ വിദ്വേഷവും മതാന്ധതയും നുണയും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവർക്ക് ഭീഷണിയാണെന്നും സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താൽ ആയിരം പേർ കൂടി ഉയരുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Every person exposing BJP’s hate, bigotry and lies is a threat to them.
Arresting one voice of truth will only give rise to a thousand more.
Truth ALWAYS triumphs over tyranny. #DaroMat pic.twitter.com/hIUuxfvq6s
— Rahul Gandhi (@RahulGandhi) June 27, 2022
”വ്യാജവാര്‍ത്തകള്‍ തുറന്ന് കാട്ടുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ആള്‍ട്ട് ന്യൂസ്. ആരു തെറ്റ് ചെയ്താലും അവര്‍ അസത്യങ്ങളെ പൊളിച്ചെഴുതും. മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിനെതിരായ ആക്രമണമാണ്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണം.”എന്നാണ് അറസ്റ്റിനെ വിമര്‍ശിച്ച് തരൂര്‍ ട്വീറ്റ് ചെയ്തത്.
നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേശും മൊഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘തെറ്റായ വിവരങ്ങള്‍ നിറഞ്ഞ ഇന്നത്തെ സത്യാനന്തര രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യയില്‍ വസ്തുതാന്വേഷണമെന്ന നിര്‍ണായക സേവനമനുഷ്ടിക്കുന്നവരില്‍ ഒന്നാണ് ആള്‍ട്ട് ന്യൂസ്. ആര് സൃഷ്ടിച്ചെടുക്കുന്ന കളവിന്റേയും മറ നീക്കുന്നവരാണ് അവര്‍. മൊഹമ്മദ് സുബൈറിന്റെ അറസ്റ്റ് സത്യത്തിന് നേരെയുള്ള ആക്രമണമാണ്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കേണ്ടതാണ്’,എന്നും ശശി തരൂര്‍ പറഞ്ഞു.
India’s few fact-checking services, especially @AltNews, perform a vital service in our post-truth political environment, rife with disinformation. They debunk falsehoods whoever perpetrates them. To arrest @zoo_bear is an assault on truth. He should be released immediately.
— Shashi Tharoor (@ShashiTharoor) June 27, 2022