തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ പ്രതിഷേധം ചട്ടലംഘനം ആണെന്നാരോപിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. പ്രതിപക്ഷ എംഎൽഎമാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് ചട്ടലംഘനം എന്ന് ആരോപണം ഉയർത്തിയാണ് പരാതി.
സാമാജികർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് പ്രതിപക്ഷ എം.എൽ.എ മാർ നിയമസഭാ നടപടികൾ മൊബൈലിൽ പകർത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും ചെയ്തു. സഭാചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ പ്രവൃത്തികൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രി സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്.