ഷറഫുദ്ദീൻ നായകനായ പ്രിയൻ ഓട്ടത്തിലാണ് സിനിമയിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തി പ്രേക്ഷകരെ ആവേശത്തിലാക്കി. ഇപ്പോഴിതാ സിനിമയുടെ ഭാഗമായതിന് മമ്മൂട്ടിയോട് നന്ദി പറഞ്ഞു ഷറഫുദ്ദീൻ. പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി എന്നാണ് ഷറഫുദ്ദീൻ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഷറഫുദ്ദീൻ പങ്കുവച്ചു. നടൻ മമ്മൂട്ടി ആയി തന്നെയാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. നൈല ഉഷ, അപർണദാസ്, അനാർക്കലി മരിക്കാർ, ജാഫർ ഇടുക്കി, ബിജു സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കെയർ ഒഫ് സൈറബാനുവിനുശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്.