ഇന്ത്യക്കെതിരായ മൂന്നാമത്തെ ടി-20യിൽ ശ്രീലങ്കയ്ക്ക് 139 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 138 റൺസ് നേടി. 39 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ടോപ്പ് സ്കോററായപ്പോൾ ജമീമ റോഡ്രിഗസും (33) ഇന്ത്യക്കുവേണ്ടി തിളങ്ങി. മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഷഫാലി വർമ (5) പുറത്തായി. കൃത്യമായ ലൈനുകളിൽ പന്തെറിഞ്ഞ് ഇന്ത്യയെ പിടിച്ചുകെട്ടിയ ശ്രീലങ്ക തുടക്കത്തിൽ ഫീൽഡിംഗിലും മികച്ചുനിന്നു. രണ്ടാം വിക്കറ്റിൽ സ്മൃതിയും സബ്ബിനേനി മേഘ്നയും ചേർന്ന് 41 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും റൺ നിരക്ക് വളരെ കുറവായിരുന്നു. റൺസ് ഉയർത്താനുള്ള ശ്രമത്തിനിടെ മന്ദന (22) മടങ്ങി. ഏറെ വൈകാതെ മേഘ്നയും (22) പുറത്തായി.