വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ പ്രവർത്തിക്കുന്ന ‘കാബേജസ് ആൻഡ് കോണ്ടംസ്’ കഫെ.ഇവിടത്തെ ലൈറ്റുകളും അലങ്കാരങ്ങളുമൊക്കെ കോണ്ടം കൊണ്ടാണ്. ലൈറ്റ് ഹോൾഡറുകൾ, കഫേയിലെ അലങ്കാരങ്ങൾ, ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമാരൂപങ്ങൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ, പൂവുകൾ തുടങ്ങി വിവിധ നിറങ്ങളിൽ ആണ് ഇവിടെ കോണ്ടങ്ങൾ അലങ്കരിച്ചിരിക്കുന്നത്. കുടുംബാസൂത്രണമെന്ന ആശയം പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ഒരു കഫേ ആരംഭിച്ചത്. സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം.
സുരക്ഷിതമായ ലൈംഗിക ബന്ധം, കുടുംബാസൂത്രണം തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്ററുകളുമൊക്കെയാണ് കഫെയിൽ പതിപ്പിച്ചിരിക്കുന്നത് . ഇവിടെയെത്തുന്ന ആളുകൾക്ക് കോണ്ടത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുക്കാം. ഒരു കോണ്ടം ഫോട്ടോബൂത്തുമുണ്ട്. ഇവിടെ കോണ്ടം ഫ്രീയാണ്. ആവശ്യമുള്ള ആർക്കും ആരോടും ചോദിക്കാതെ ഇവിടെനിന്ന് കോണ്ടം എടുക്കാം. തായ്ലൻഡിലെ ഏത് കടകളിലും കാബേജുകൾ കിട്ടുന്നത് പോലെ കോണ്ടവും ലഭ്യമാവണമെന്നാണ് കഫേ ചെയർമാൻ മെചാലി വിറവൈദ്യ പറയുന്നത്.