തിരുവനന്തപുരം : രാഹുൽഗാന്ധിയുടെ കൽപറ്റയിലെ എം പി ഓഫിസ് എസ് എഫ് ഐ ആക്രമിച്ചതിനെ പിന്തുടർന്ന് സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയും സർക്കാരും എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നടപടിയെടുത്തു.
പെൺകുട്ടികൾ അടക്കമുള്ളവരെ പൊലീസ് അറസറ്റ് ചെയ്തിട്ടും കോൺഗ്രസ് കലാപത്തിന് ശ്രമിച്ചുകൊണ്ടേയിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.