ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലെ ബാറിൽ 13 വയസ്സ് മാത്രം പ്രായമുള്ള 21 കൗമാരക്കാർ മരിച്ച നിലയിൽ. എട്ട് പെൺകുട്ടികളും 13 ആൺകുട്ടികളുമാണ് മരിച്ചത് ശനിയാഴ്ച രാത്രി ഹൈസ്കൂൾ പരീക്ഷ അവസാനിച്ചത് ആഘോഷിക്കാൻ ഒത്തുകൂടിയവരാണ് മരിച്ചതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികൾ കൂട്ടത്തോടെ മരിച്ചതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. മരണത്തിന് വിഷബാധയുമായി ബന്ധമുണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ പറയാനാകൂ.
പതിനേഴുപേർ ഭക്ഷണശാലയ്ക്കുള്ളിൽ വെച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിൽ മരിച്ചു. സാധാരണയായി ഷെബീൻസ് എന്നറിയപ്പെടുന്ന ടൗൺഷിപ്പ് ഭക്ഷണശാലകളിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മദ്യപാനം അനുവദനീയമാണ്. എന്നാൽ പലപ്പോഴും 18 വയസ്സിന് താഴെയുള്ളവർക്കും മദ്യം നൽകാറുണ്ട്. ശൂന്യമായ മദ്യക്കുപ്പികളും വിഗ്ഗുകളും മറ്റും ഭക്ഷണശാലയ്ക്ക് സമീപം കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിച്ച ആശുപത്രിക്ക് സമീപം വൻജനക്കൂട്ടമാണ് തടിച്ചുകൂടിയത്.