തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ രംഗത്ത്. മാധ്യമവിലക്ക് വാച്ച് ആന്‍ഡ് വാര്‍ഡിന് പറ്റിയ പിശകാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മീഡിയാ റൂമില്‍ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം നൽകിയത്.
മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെ റൂമുകളിലും മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവിയില്‍ നല്‍കിയില്ല. ഭരണപക്ഷത്തിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് പിആര്‍ഡി നല്‍കിയത്.