അമ്മ ജനറൽ ബോഡി യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ താരങ്ങൾക്കൊപ്പം മമ്മൂട്ടി നിലത്തിരുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . ജനറൽ ബോഡി യോഗത്തിന്റെ അവസാനം അമ്മ അംഗങ്ങൾ ഒരുമിച്ചുള്ള ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. ഇതിനായി ഏവരും ഒരുമിച്ച് കൂടിയപ്പോഴാണ് മറ്റ് സിനിമാ അഭിനേതാക്കൾക്കൊപ്പം മമ്മൂട്ടി നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.മമ്മൂട്ടി നിലത്തിരിക്കാൻ വരുന്നതോടെ വലിയ സന്തോഷത്തോടെ താരങ്ങളും ആർപ്പുവിളിക്കുന്നത്.
ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ടൊവിനോ തോമസ്, ആസിഫ് അഴി തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു.സുരേഷ് ഗോപിയുടെ ജന്മദിനം കൂടിയായ ഇന്നലെ മീറ്റിങ്ങിനിടിയിൽ കേക്ക് മുറിച്ചു ആഘോഷിച്ചു.