യുഡിഎഫിന്റെ യുവ എംഎൽഎമാർ ഇന്ന് നിയമസഭയിലെത്തുന്നത് കറുപ്പ് വസ്ത്രമണിഞ്ഞാകും. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ്കറുത്ത ഷർട്ടും മാസ്കും ധരിച്ച് യുവ എംഎൽഎമാർ എത്തുന്നതിനു പിന്നിൽ.സ്വർണക്കടത്ത് ആരോപണങ്ങൾ മുതൽ എസ്എഫ്ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങൾ ആണ് പ്രതിപക്ഷം സഭയിൽ ഉന്നയിക്കുക.
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയ എസ്എഫ്ഐ പ്രവർത്തകർ ജീവനക്കാരൻ അഗസ്റ്റിനെ അതിക്രൂരമായി മർദ്ദിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. വയനാട് നടന്ന വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച സംഭവം ഇടതുപക്ഷം ചർച്ചയാക്കിയേക്കും.