ഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും ഫോണിൽ വിളിച്ച് പിന്തുണ തേടിയ യശ്വന്ത് സിൻഹ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും പിന്തുണ ആവശ്യപ്പെട്ടു കത്തയച്ചിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിച്ച മുതിർന്ന നേതാക്കളായ ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവർ മത്സരിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ നേതൃത്വത്തിൽ ജൂണ്‍ 21ന് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്.