തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനും സിപിഎമ്മിനുമെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. കഴിഞ്ഞ കുറച്ചു കാലമായി പിണറായി സർക്കാരിനും സിപിഎമ്മിനും കാര്യമായി എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്. കിളി പോയ അവസ്ഥയിലാണ് അവർ പ്രവർത്തിക്കുന്നതെന്ന് സതീശൻ പരിഹസിക്കുകയും ചെയ്തു.
ഭരണത്തിലിരിക്കുന്നവർ സ്വർണം കടത്തിയിട്ട് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചു തകർത്തിട്ട് എൽഡിഎഫ് ഇന്ന് കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്താൻ പോകുകയാണ്. ഇവർക്കൊക്കെ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് സതീശൻ രൂക്ഷമായി വിമർശിച്ചു.