ചണ്ഡീഗഡ്: അഴിമതിക്കേസിൽ പിടിയിലായ പഞ്ചാബ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ലിയുടെ മകൻ വെടിയേറ്റ് മരിച്ചു. 27 കാരനായ കാർത്തിക് പോപ്ലി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറയുമ്പോൾ, അവനെ കൊലപ്പെടുത്തിയതാണെന്ന് സഞ്ജയ് പോപ്ലി ആരോപിച്ചു.
ഇദ്ദേഹത്തിന്‍റെ വസതിയില്‍ വിജിലന്‍സ് റെയിഡ് നടക്കുന്നതിനിടെയാണ് കാർത്തിക് പോപ്ലിയുടെ മരണം. “എന്റെ കൺമുന്നിൽ വെച്ചാണ് മകൻ കൊല്ലപ്പെട്ടത്. മകന്റെ മരണത്തിന് ഞാൻ ദൃക്സാക്ഷിയാണ്,” സഞ്ജയ് പോപ്ലി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകനെ ഉദ്യോഗസ്ഥർ വെടിവച്ചതാണെന്ന് സഞ്ജയ് ആരോപിച്ചു.
കാർത്തിക്കിന് വെടിയേല്‍ക്കുന്ന സമയത്ത് വിജിലന്‍സ് സംഘം വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സഞ്ജയ് പോപ്ലിക്കെതിരായ അഴിമതി കേസിലെ അന്വേഷണത്തിനാണ് വിജിലന്‍സ് സംഘം ഇദ്ദേഹത്തിന്‍റെ ചണ്ഡീഗഡിലെ വീട്ടില്‍ റെയിഡിന് എത്തിയത്.