ഗുവാഹത്തി: വിമത എംഎൽഎമാർ ഗുവാഹത്തിയിൽ തുടരുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ കുമാർ ബോറ വ്യക്തമാക്കി. അരക്കോടിയിൽ അധികം ജനങ്ങൾ സംസ്ഥാനത്ത് പ്രളയ കാരണം ദുരിതത്തിലാണ്. ഇതിനിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം കൂടി മലിനമാകാതെ ഏകനാഥ് ഷിൻഡെയും കൂട്ടരും എത്രയും പെട്ടെന്ന് സംസ്ഥാനം വിടണമെന്നും ബോറ പറയുന്നു.
പ്രളയം കാരണം ജനങ്ങൾ പൊറുതിമുട്ടുകയാണ്. നൂറിലധികം പേര് മരിച്ചു , അരക്കോടിയിലധികം ജനങ്ങൾ പ്രളയ ബാധിതരാണ്. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ ഒന്നടങ്കം എംഎല്‍എമാരുടെ സംരക്ഷണത്തിനായി മെനക്കെടുന്നത്.