റായ്പുർ: ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ്. സിംഗ് ഡിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് മുന്നാം പ്രാവശ്യമാണ് അദ്ദേഹത്തിന് രോഗബാധയുണ്ടാകുന്നത്.
തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ജനുവരിയിലുമാണ് അദ്ദേഹത്തിന് ഇതിനു മുന്‍പ് കോവിഡ് വൈറസ് പിടിപ്പെട്ടത്.