തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നേരേ കരിങ്കൊടി കാട്ടി കോണ്ഗ്രസ്. മഹിളാ കോൺഗ്രസ് നേതാവാണ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
കിളിമാനൂർ കൊച്ചു പാലം പുനഃനിർമ്മാണോദ്ഘാടന ചടങ്ങിലേക്ക് മന്ത്രി എത്തുമ്പോഴായിരുന്നു സംഭവം. മഹിളാ കോൺഗ്രസ് നേതാവ് ദീപാ അനിലിനെ കിളിമാനൂർ പൊലീസ് കസ്റ്റസിയിൽ എടുത്തു.
നേരത്തെ ആരോഗ്യമന്ത്രി വീണ ജോർജിനും, ജല മന്ത്രി റോഷി അഗസ്ത്യന് നേരെയും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അവിഷിത്ത്, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ പ്രതിയായതോടെയാണ് വീണക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പത്തനംതിട്ട കൊടുമണ്ണിലെ മന്ത്രിയുടെ വീടിന് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അടക്കമുളവരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങും വഴി ഹൈസ്കൂൾ ജംഗ്ഷനിൽ വച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.