മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ശിവസേന പ്രവര്‍ത്തകര്‍ വിമത എംഎല്‍എയായ തനാജി സാവന്തിന്റെ പുനെയിലെ ഓഫിസ് ശിവസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഇന്ന് ഉച്ചയോടെ സാവന്തിന്റെ കാട്രാജ് മേഖലയിലുള്ള ഭൈാരവ്നഗര് ഷുഗര്‍ വര്‍ക്സ് എന്ന ഓഫിസിലാണ്ആക്രമണമുണ്ടായത്. സേനാ പ്രവര്‍ത്തകര്‍ ഓഫിസിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ജനലുകളും വാതിലുകളും തല്ലിത്തകര്‍ക്കുകയും ചെയ്തു.ശിവസേനാ നേതാവ് വിശാല്‍ ധനവാഡെ ഉള്‍പ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സാവന്തിന്റെ ഓഫിസിന് നേരെ നടന്ന ആക്രമണം ചെറിയൊരു തുടക്കം മാത്രമാണെന്നും വിമത എംഎല്‍എമാര്‍ കരുതിയിരിക്കണമെന്നും ശിവസേനാ പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ ഭീഷണിമുഴക്കുകയും ചെയ്തു. വിമത എംഎല്‍എമാര്‍ ചെയ്യുന്നത് വഞ്ചനയാണെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.