ശിവസേന സ്ഥാപകന്‍ ബാലാസാഹെബ് താക്കറെയുടെ പേര് വിമതപക്ഷം ഉപയോഗിക്കുന്നത് തടയാന്‍ പ്രമേയം പാസാക്കി ശിവസേന . മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിവസേന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിക്ക് ശിവസേന ബാലസാഹേബ് എന്ന പേരിടുമെന്ന പ്രചാരണത്തിന് പിന്നാലെയാണ് പാര്‍ട്ടി പ്രമേയം പാസാക്കിയത് .
ബാലാസാഹേബ് താക്കറെ സ്ഥാപിച്ച ശിവസേനയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി രീതിയിലാണ് ഏകനാഥ് ഷിന്‍ഡെയുടെ കീഴിലുള്ള എംഎല്‍എമാരുടെ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ശിവസേനയുടെയും ബാലാസാഹേബിന്റെയും പേര് ഉപയോഗിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെയും ശിവസേന സമീപിച്ചിട്ടുണ്ട്. ബാലാസാഹേബിന്റെയും പാര്‍ട്ടിയുടെയും പേര് വിമതര്‍ ഉപയോഗിക്കുന്നത് അനുവദിക്കരുതെന്നാണ് ആവശ്യം.