തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എഫ്എഫ്ഐ നടപടിക്ക് പിന്നാലെ ബഫര്‍ സോൺ പ്രശ്നത്തിൽ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. കോടതി വിധി വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും തുടര്‍ നടപടികളുടെ കാര്യത്തിൽ സര്‍ക്കാരിന് അവ്യക്തത. ജൂൺ മുന്നിനാണ് വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് സുപ്രീം കോടതി വിധി വന്നത്.
അന്നുമുതൽ ഇന്നോളം സര്‍ക്കാരിന് ഇക്കാര്യത്തിലുള്ളത് വലിയ അവ്യക്തത തുടരുന്നുണ്ട്.