കാസര്‍ഗോഡ്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ കാഞ്ഞങ്ങാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംസ്ഥാന പാത ഉപരോധിച്ച് കൊണ്ടാണ് പ്രതിഷേധം.
പുതിയകോട്ടയില്‍ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധറാലിയായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയ ശേഷം ടയറുകള്‍ കത്തിച്ച് റോഡിന്റെ നടുവില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.