തിരുവനന്തപുരം: വൈദ്യുത ചാർജ് 6.6 ശതമാനം വർധിപ്പിച്ചു.അതേസമയം പ്രതിമാസം 50 യൂണിറ്റ് വരെ വർധനയില്ല. 51 മുതൽ 150 യൂണിറ്റ് വരെയുള്ളവർക്ക് 25 പൈസയുടെ വർധന ഉണ്ടാകുമെന്നും റെഗുലേറ്ററി കമ്മീഷൻ പറയുന്നു.
2022-2023 വരെയുള്ള വൈദ്യുതി നിരക്കാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോജുകൾക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.