വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി ദി നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന് കൂടിയായ മാധവനാണ് സുപ്രഭാതത്തിന്റെ പുതിയ വേര്‍ഷന്‍ പുറത്തുവിട്ടത്. ‘ശ്രീ വെങ്കിടേശ്വര സുപ്രഭാതം’ വീഡിയോ ടീസര്‍ മാധവന് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇത് ഞങ്ങളുടെ റോക്കട്രി’ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ സുപ്രഭാതത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പതിപ്പാണ്. സുപ്രഭാതത്തിന്റെ സ്ലോ വേര്‍ഷന്‍ എനിക്ക് എപ്പോഴും ഇഷ്ടമാണ്. പക്ഷേ, ആളുകള്‍ ഒരു നിശ്ചിത താളത്തിലാണ് പാടിയിരിക്കുന്നതെന്ന് മനസിലായി. തുടര്‍ന്ന് സുപ്രഭാതം വീണ്ടും കമ്പോസ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്റെ സംഗീതസംവിധായകന് ദിവാകര്‍ അത് ശരിക്കും ചെയ്തുവെന്ന് മാധവന് പറഞ്ഞു.
മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സുപ്രഭാതം ടീസര്‍ കഴിഞ്ഞ ദിവസണാണ് പുറത്തുവിട്ടത്. ക്ഷേത്രങ്ങളില്‍ ദേവനെ ഉണര്‍ത്താന്‍ അതിരാവിലെ തന്നെ ഹിന്ദു മതത്തില്‍ ചൊല്ലുന്ന വാക്യങ്ങളുടെ ഒരു ശേഖരമാണിത്. റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിലെ ‘ശ്രീ വെങ്കിടേശ്വര സുപ്രഭാതം’ ദിവാകര്‍ സുബ്രഹ്മണ്യമാണ് പുനരവതരിപ്പിച്ചത്. 2022 ജൂലായ് 1 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.