രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഡല്‍ഹി എകെജി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.‘എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. സംസ്ഥാന കമ്മിറ്റിയോ ദേശീയ കമ്മിറ്റിയോ അറിയാതെ എംപി ഓഫിസ് അടിച്ചുതകര്ക്കില്ല. എന്തിന്റെ പേരിലാണ് അക്രമം നടത്തിയത്? എസ്എഫ്ഐ പൊതുസമൂഹത്തോട് മാപ്പ് പറയണം’എന്നും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുകയാണ്. വൈകീട്ട് പൊതുസമ്മേളനവും പ്രതിഷേധ റാലിയും നടക്കും.
ബഫർസോണ്‍ വിഷയത്തില്‍ രാഹുൽ എംപി ഇടപെടുന്നില്ല എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്തത്.