ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോടികളാണ് അര്ജ്ജുന് കപൂറും മലൈക അറോറയും. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷിക്കാന്‍ പാരീസിലേക്ക് പറന്നിരിക്കുകയാണ് അര്ജ്ജുന് കപൂറും മലൈകയും. ജൂണ്‍ 26-നാണ് അര്ജ്ജുന് കപൂറിന്റെ പിറന്നാള്‍.
ഒരു മാസത്തിനു ശേഷമായിരിക്കും ഇവര്‍ പാരിസിൽ നിന്ന് തിരികെയെത്തുക. ഇവർ ഉടന്‍ വിവാഹത്തിലെത്തുമെന്നും ഇവരോട് ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. വിവാഹം ഈ വര്‍ഷം ഡിസംബറോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ഞങ്ങള്‍ തമ്മില്‍ വളരെ ദൃഢമായ ബന്ധമാണ് നിലനില്‍ക്കുന്നത്. അതെനിക്ക് പവിത്രവും പ്രധാനവുമാണ്. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ പടിവാതില്‍ക്കലാണ് ഇപ്പോള്‍ ഞങ്ങളുടെ പ്രണയം. ഞങ്ങള്‍ തമ്മില്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സമാനചിന്തകളും ആശയങ്ങളുമായി ഞങ്ങള്‍ ഒരേ വിമാനത്തിലാണ്.’ എന്നാണ് മലൈക ഒരിക്കല്‍ അര്ജ്ജുനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.