ഭൂൽ ഭുലയ്യ 2 ചിത്രം 250 കോടി ക്ലബ്ബിൽ കേറിയ സന്തോഷത്തിൽ നായകൻ കാർത്തിക് ആര്യന് 3.72 കോടിയുടെ സൂപ്പർ കാർ സമ്മാനിച്ച് നിർമാതാവ് ഭൂഷൻ കുമാർ. ഓറഞ്ച് നിറത്തിലുള്ള മെക്ലാരൻ ജിടി സൂപ്പർ കാർ സമ്മാനമായി നൽകിയത്.
പ്രിയദർശൻ സംവിധാനം ചെയ്ത് അക്ഷയ് കുമാർ നായകനായി എത്തിയ ചിത്രം ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ടീ സീരിസ് നിർമിച്ച ഭൂൽ ഭുലയ്യ 2 ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 260 കോടി രൂപയാണ്.
ഇന്ത്യയിലെ ആദ്യത്തെ മെക്ലാരൻ ജിടിയും ഇതുതന്നെ. ഇതു കൂടാതെ ലംബോർഗിനി ഉറുസ്, ബിഎംഡബ്ല്യു 520 ഡി, മിനി കൂപ്പർ എസ് കൺവേർട്ടബിൾ തുടങ്ങിയ വാഹനങ്ങളും കാർത്തിക് ആര്യന്റെ ഗാരിജിലുണ്ട്.
മെക്ലാന്റെ ആദ്യ ഗ്രാൻഡ് ടൂററായ വാഹനം 2019 ലാണ് രാജ്യാന്തര വിപണിയിലെത്തുന്നത്