യുക്രെയ്നിനും മാൾഡോവയ്ക്കും യൂറോപ്യൻ യൂണിയൻ കാൻഡിഡേറ്റ് അംഗത്വം നൽകി. ഇയുവിലെ 27 രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിൾ ആണ് ഇരുരാജ്യങ്ങൾക്കും കാൻഡിഡേറ്റ് അംഗത്വം നൽകിയെന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ, പൂർണ അംഗത്വം ലഭിക്കണമെങ്കിൽ വർഷങ്ങൾ നീളുന്ന നടപടിക്രമങ്ങൾ ബാക്കിയുണ്ട്. ഇതിന് നിയമവ്യവസ്ഥയും സാമ്പത്തിക സംവിധാനങ്ങളും പരിഷ്ക്കരിക്കണം.
യുക്രെയ്നിന്റെ ഭാവി യൂറോപ്യൻ യൂണിയനൊപ്പമാണെന്നായിരുന്നു പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചത്. അംഗത്വം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ യുക്രെയ്ൻ യൂറോപ്യൻ യൂണിയന്റെ ‘ലൈഫ്’ പരിസ്ഥിതി പദ്ധതിയിൽ ചേർന്നു. യുദ്ധാനന്തര യുക്രെയ്നിന്റെ പുനർനിർമാണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും യൂറോപ്യൻ യൂണിയനിൽ നിന്നു ധനസഹായവും വിഭവങ്ങളും ലഭിക്കാൻ കാൻഡിഡേറ്റ് അംഗത്വം സഹായകമാകും