നവാഗതരായ ബിബിത- റിൻ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പ്യാലി’യുടെ ടീസർ . ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നു. ചിത്രം ജൂലൈ 8ന് തിയറ്ററിലെത്തും . ‘പ്യാലി’ രസകരമായൊരു ചിത്രമായിരിക്കും എന്നാണ് ടീസർ സൂചന നൽകുന്നത്.
ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുക. എൻ എഫ് വര്‍ഗീസ് പിക്ചേഴ്സിന്റെ ബാനറിൽ എൻ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം. സാഹോദര്യ സ്നേഹമാണ് പ്യാലിയെന്ന ചിത്രത്തിന്റെ ഇതിവൃത്തം.
ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ ,ജോർജ് ജേക്കബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘വിസാരണ’, ‘ആടുകളം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആടുകളം മുരുഗദോസും ‘പ്യാലി’യില്‍ പ്രധാന കഥാപാത്രമായുണ്ട്. പ്രശാന്ത് പിള്ളയാണ് ‘പ്യാലി’യെന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.