പത്തനംതിട്ട: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. അടൂർ ഏനാത്ത് സ്വദേശി പാത്തു മുത്തുവാണ് മരിച്ചത്. പുലർച്ചെ 5.45 ന് നടക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.പുലർച്ചയ്ക്ക് നടക്കാനിറങ്ങുന്നതും ചായക്കടയിലെത്തി ചായകുടിക്കുന്നതും പാത്തുമുത്തുവിന് പതിവായിരുന്നു. ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലുമായി പ്രദേശത്തെ ലൈൻ കമ്പി പൊട്ടി റോഡിൽ വീണ് കിടന്നതാണ് അപകടത്തിലേക്ക് നയിച്ചത്. നിലവിളി ശബ്ദം കേട്ടതോടെ പ്രദേശ വാസികളെല്ലാം ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷമാണ് മൃതദേഹം എടുത്തത്.