വയനാട്: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചു. നാളത്തെ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചാണ് അദ്ദേഹത്തിന്റെ യാത്ര.
രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരയുണ്ടായ ആക്രമണത്തിൽ കേരളത്തിൽ മുഴുവനും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. കോഴിക്കോട് എംപി എം.കെ രാഘവൻ വയനാട് എത്തി.
പാലക്കാട് നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവർത്തകർ നഗരത്തിൽ തുടരുന്നുണ്ട്. ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് തിരുവനന്തപുരം എന്നിവടങ്ങളിലും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.