കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫര്‍ണീച്ചര്‍, ഇന്റീരിയര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കാനായി 20 ചാനല്‍ പങ്കാളികളെ കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളിലേക്കു നേരിട്ടുള്ള വിപണനം നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. 2023 അവസാനത്തോടെ ഓഫ്ലൈന് രംഗത്ത് 25 ശതമാനം വര്‍ദ്ധനവും ലക്ഷ്യമിടുന്നുണ്ട്.
വരുന്ന മൂന്നു വര്‍ഷങ്ങളില്‍ 60 ശതമാനം വളര്‍ച്ചയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ദക്ഷിണേന്ത്യന്‍ വിപണിയുടെ പ്രാധാന്യത്തെ കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് ഇന്റീരിയോ സീനിയര്‍ വൈസ് പ്രസിഡന്റ് (ബിടുസി) സുബോദ് മേത്ത പറഞ്ഞു. അഖിലേന്ത്യാ തലത്തില്‍ ബിസിനസ് ടു കസ്റ്റമര്‍ ഉല്പന്നങ്ങളുടെ കാര്യത്തില്‍ 18 ശതമാനത്തിനടുത്തും മൊത്തത്തില്‍ 20 ശതമാനം വരെയും ഉള്ള വളര്‍ച്ച നിരക്കാണു തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.