തിരക്കുകളിൽ നിന്ന് മാറി അവധി ആഘോഷിക്കുകയാണ് നടിമാരായ അഹാനയും മംമ്തയും. കഴിഞ്ഞ കുറച്ചുദിവസമായി മാലിദ്വീപിലാണ് അഹാന കൃഷ്ണ. അവിടെ നിന്ന് താരം പങ്കുവച്ച ചിത്രങ്ങളെല്ലാം ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ മംമ്ത മോഹൻദാസും അവിടേയ്ക്ക് എത്തിയിരിക്കുകയാണ്.മാലിദ്വീപിൽ ബിക്കിനിയിൽ നിൽക്കുന്ന ചിത്രങ്ങൾ അഹാന ഇൻസ്റ്റഗാമിൽ പങ്കുവയ്ക്കുകയും, വൈറലാവുകയും ചെയ്തിരുന്നു. ‘മാലിദ്വീപ് എന്ന ഈ പറുദീസയിൽ രണ്ട് വർഷം മുമ്പ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി തിരികെ വന്നു.’- എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. മാലിദ്വീപിൽ നിന്ന് നടി പങ്കുവച്ച ഒരു വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വെള്ളത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഹാനയ്ക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ മംമ്തയും പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.