ഫിഫ റാങ്കിംഗിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 104ാം സ്ഥാനത്തേക്ക് കയറി. ഗ്രൂപ്പ് ചാംപ്യന്മാരായി ഏഷ്യൻകപ്പിന് യോഗ്യത ഉറപ്പാക്കിയ പ്രകടനമാണ് ഇന്ത്യക്ക് നേട്ടമായത്. ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ റാങ്കിംഗില്‍ പിന്നിലുള്ള അഫ്ഗാനിസ്ഥാന്, ഹോങ്കോംഗ്, കംബോഡിയ ടീമുകള്‍ക്കെതിരെയായിരുന്നു ഇന്ത്യ വിജയിച്ചത്.
ലോകകപ്പ് പടിവാതിലിൽ നിൽക്കെ റാങ്കിംഗില്‍ ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബെൽജിയമാണ് ബ്രസീലിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത്. ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ കിരീടം സ്വന്തമാക്കിയ അർജന്റീന, ഫ്രാൻസിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. യുവേഫ നേഷൻസ് ലീഗിൽ തുടർതോൽവികളേറ്റുവാങ്ങിയതാണ് ലോകചാംപ്യമാരായ ഫ്രാന്‍സിന് തിരിച്ചടിയായത്.ഇംഗ്ലണ്ട്, സ്പെയിൻ,ഇറ്റലി,നെതർലൻഡ്സ് പോർച്ചുഗൽ,ഡെൻമാർക്ക് ടീമുകളാണ് യഥാക്രമം ആദ്യപത്തിലുള്ളത്. ഓഗസ്റ്റ് 25നാണ് ഇനി ഫിഫ റാങ്കിംഗ് പുതുക്കുക.
,