മലയാള സിനിമകള്‍ സ്ഥിരമായി കാണാറുണ്ടെന്ന് നടൻ മാധവന്. അടുത്ത കാലത്ത് കണ്ട മലയാള സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മിന്നല്‍ മുരളിയാണെന്നും ബേസില്‍ ജോസഫിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും മാധവന് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മാധവൻ ഇക്കാര്യം പറഞ്ഞത്.
മാധവന് ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്രി ദി നമ്പി ഇഫക്ട് തിയേറ്ററുകളിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 2022 ജൂലായ് 1 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളം , തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഐ.എസ്.ആര്.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.