അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി രോഹിത് ശര്‍മ്മ. ‘ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ന് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എന്തൊരു യാത്രയായിരുന്നു അത്, തീര്‍ച്ചയായും എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ വിലമതിക്കുന്ന ഒന്നാണ് അത്. ഈ യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇന്ന് കാണുന്ന രീതിയിലുള്ള കളിക്കാരനായി മാറാന്‍ സഹായിച്ച ആളുകള്‍ക്ക് പ്രത്യേക നന്ദി. ടീമിന്റെ ആരാധകരും വിമര്‍ശകരുമെല്ലാം നല്‍കുന്ന സ്‌നേഹമാണ് മുന്നിലുള്ള പ്രതിബന്ധങ്ങളെ മറികടക്കാന്‍ സഹായിക്കുന്നത്’എന്ന് രോഹിത് പറഞ്ഞു.
2007 ജൂണ്‍ 23ന് അയര്‍ലന്‍ഡിനെതിരെയായിരുന്നു രോഹിത്തിന്റെ തുടക്കം. ഇന്ത്യയ്ക്ക് വേണ്ടി 230 ഏകദിന മത്സരങ്ങളിലും 125 ട്വന്റി 20 മത്സരങ്ങളിലും രോഹിത് കളിച്ചിട്ടുണ്ട്. 45 ടെസ്റ്റ് മത്സരങ്ങളിലും രോഹിത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി ആകെ 15,733 റണ്‍സാണ് രോഹിത്തിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം വിരാട് കോഹ്ലി ടി20 നായക സ്ഥാനം രാജിവെച്ചതിന് പിന്നാലെ രോഹിത്തിനെ ടി20 നായകനാക്കിയിരുന്നു. ഏകദിന നായക സ്ഥാനവും കോഹ്ലിയില്‍ നിന്ന് രോഹിത്തിന് നൽകി .
𝟭𝟱 𝘆𝗲𝗮𝗿𝘀 in my favourite jersey 👕 pic.twitter.com/ctT3ZJzbPc
— Rohit Sharma (@ImRo45) June 23, 2022