മഹാരാഷ്ട്രയിലെ മഹാരാഷ്ട്രീയനാടകത്തിന് ഇന്നോടെ അന്ത്യമായേക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ എന്നാണ് സൂചന. എന്നാൽ വിമത എംഎൽഎമാരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഏക്നാഥ് ഷിൻഡെ. 42 എംഎൽഎമാർ കൂടെയുണ്ടെന്ന് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. ഇത് കൂടാതെ ഏഴുപേർ കൂടി ക്യാമ്പിൽ എത്തിയിട്ടുണ്ട്. ഏക്നാഥ് ഷിൻഡെ നാളെ ഗവർണറെ കണ്ടേക്കും. ഗുവാഹത്തി ഹോട്ടലിൽ നിന്നുള്ള ചിത്രമാണ് പുറത്ത് വിട്ടത്. വിമത വിഭാഗം ശക്തിപ്പെടുത്തുകയാണ് ശിവസേന അതിന് തെളിവാണ് തനിക്കൊപ്പമുള്ള എം എൽ എ മാരുടെ ചിത്രം ഏക്നാഥ് ഷിൻഡെ പുറത്തുവിട്ടത്. ഉദ്ധവ് താക്കറെയെക്കാൾ കൂടുതൽ കരുത്ത് ആർജിച്ചിരിക്കുന്നു. 14 എംഎൽഎ മാരാണ് നിലവിൽ താക്കറെ പക്ഷത്തുള്ളത്. ഇതുമനസിലാക്കിയാണ് അദ്ദേഹം ഉച്ചയ്ക്ക് വിളിച്ച യോഗം റദ്ദാക്കിയത്.