കൊച്ചി: നഗരത്തിൽ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ പടരുന്നു. ഇന്നലെ മാത്രം 93പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ 143പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660പേർ ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതിൽ പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവരാണ്.
ഒരു മാസത്തിനിടെയുണ്ടായ രണ്ട് ഡെങ്കിപ്പനി മരണങ്ങളും കോർപ്പറേഷൻ പരിധിയിലാണ്.ഈഡിസ്, ക്യൂലക്സ് കൊതുകുകൾ നഗരസഭാ പരിധിയിൽ പെരുകുന്നതായി ജില്ലാ വെക്ടർ കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.