കൊച്ചി : അഭയക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ കേസിലെ കേസിൽ ഹർജി ചേർന്ന ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്ത്. പ്രതികളുടെ അപ്പീലിന് സി ബി ഐ മറുപടി നൽകിയില്ല. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നടപടി സി ബി ഐയുടെ ഭാഗത്ത് നിന്നുണ്ടായി.മനപൂർവം തോറ്റുകൊടുക്കുകയായിരുന്നു . ഇതിനെതിരെ സി ബി ഐ ഡയറക്ടർക്കും പ്രധാനമന്ത്രിക്കും പരാതി നൽകുമെന്ന് ജോമോൻ പുത്തൻ പുരയ്ക്കൽ വ്യക്തമാക്കി.
28 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് അബയകേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആരോഗ്യ കാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ഇവർ നൽകിയ അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു