ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്നവരാണ് അധികം പേരും. എന്നാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. നേരത്തെ ഉറങ്ങാന്‍ കിടക്കുന്നവര്‍ പോലും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശീലമാക്കുന്നു. എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് ഫോണ്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തെ കൂടുതല്‍ ബാധിച്ചേക്കാം.
കണ്ണുകള്‍ക്ക് വേദന ഉണ്ടാക്കുന്നു
അല്പം കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുന്നത് പലപ്പോഴും കണ്ണില്‍ വേദന ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം മണിക്കൂറുകളോളം ഫോണ്‍ സ്ക്രോള്‍ ചെയ്ത് ഇരിക്കുന്നത് പെട്ടെന്ന് തന്നെ കാഴ്ച തകരാറുകള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. കാരണം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അത് കണ്ണുകള്‍ ക്ഷീണിക്കുന്നതിനും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നതിനും കാരണമാകുന്നു. ഇനി ഉറങ്ങുന്നതിന് മുന്‍പ് അല്പസമയം ഫോണ്‍ ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ സ്ക്രീന്‍ ബ്രൈറ്റ്നസ് കുറച്ച് വെക്കുന്നതിന് ശ്രദ്ധിക്കുക. പരമാവധി ഫോണ്‍ ഉപയോഗം കുറക്കുന്നതിന് ശ്രദ്ധിക്കുക.
കഴുത്ത് വേദന വര്‍ദ്ധിപ്പിക്കും
ഉറങ്ങേണ്ട സമയത്ത് ഉറങ്ങിയില്ലെങ്കില്‍ അത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ പരിഹരിക്കുന്നതിന് ഉറങ്ങുക എന്നത് മാത്രമാണ് പരിഹാരം. അതിന് വേണ്ടി ശ്രമിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇത് കഴുത്ത് വേദനക്ക് കാരണമാകുന്നുണ്ട്. കാരണം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും അത് കഴുത്ത് അല്പം മുന്നോട്ട് വെച്ചാണ് ഉപയോഗിക്കാറുള്ളത്. ഇത് കിടന്നു കൊണ്ടാവുമ്പോള്‍ അവസ്ഥ അല്പം കൂടുതല്‍ വഷളാവും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കും. കഴുത്ത് മുന്നോട്ട് വെക്കുമ്പോള്‍ പലപ്പോഴും കഴുത്തിലെ പേശികളില്‍ അത് ആയാസം വര്‍ധിപ്പിക്കുന്നു.
ഉറക്കത്തിന് തടസ്സം നില്ക്കും
ഉറക്കത്തിന് തടസ്സം നിര്‍ത്തുന്നതിന് പലപ്പോഴും ഇത്തരം ശീലങ്ങള്‍ കാരണമാകുന്നുണ്ട്. ഇത് പിറ്റേ ദിവസം തലവേദന, ക്ഷീണം പോലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോകുവാൻ.കാരണം തിരക്കുള്ള ജോലി കഴിഞ്ഞ് നല്ല ഉറക്കത്തിന് വേണ്ടി കിടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെങ്കില്‍ അതിലുള്ള അപകടം നിസ്സാരമല്ലെന്ന് ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഉറങ്ങേണ്ട സമയത്ത് അല്പസമയം ഫോണ്‍ ഉപയോഗിച്ചേക്കാം എന്ന് വിചാരിക്കുന്നവരെങ്കില് അത് ഉറക്കത്തെ ഇല്ലാതാക്കും.സ്മാര്‍ട്ട്ഫോണില്‍ നിന്നുള്ള നീല വെളിച്ചം ഉറക്കത്തെയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.
ചര്‍മ്മത്തിന് പ്രായം കൂട്ടുന്നു
ചര്‍മ്മത്തിന് പ്രായം കൂട്ടുന്നതിന് ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ചര്‍മ്മസംരക്ഷണത്തിനായി നിരവധി സമയം ചിലവാക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും ഇല്ലാതാക്കുന്നത് ഫോണ്‍ ഉപയോഗമാണ്. കാരണം ഫോണ്‍ അധികമായി ഉപയോഗിക്കുന്നത് കഴുത്തിലും ആയാസം നല്കുന്ന ചര്‍മ്മത്തിലും കൂടുതല്‍ വരകള്‍ ഉണ്ടാക്കുന്നു. ഇത് അകാല വാര്‍ദ്ധക്യത്തിലേക്ക് നയിക്കാം.