അബുദാബി: യുഎഇയിൽ പുതുതായി 1592 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1361 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടർന്ന് യുഎഇയിൽ പുതുതായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ആകെ സജീവമായ കേസുകളുടെ എണ്ണം 17,171 ആണ്. യുഎഇയിൽ ഇതുവരെ 932067 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 912587 പേർ ആകെ രോഗമുക്തി നേടി. യുഎഇയിൽ കൊറോണ മൂലം ആകെ 2,309 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.