മുംബൈ: മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ നിർണായക നീക്കവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മുഖ്യമന്ത്രി ഉദ്ധവ് താക്കറ മഹാരാഷ്ട്രയിൽ സഖ്യകക്ഷി സർക്കാരിനെ എങ്ങനെയും സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ശരദ് പവാർ ആവശ്യപ്പെട്ടു. ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നതും പരിഗണിക്കാമെന്നും ആവശ്യമെങ്കിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫെയ്സ് ബുക്ക് ലൈവിൽ തന്റെ നിലപാട് തുറന്നു പറഞ്ഞു. കോവിഡ് ബാധിതനായതിനാലാണ് ഫെയ്സ് ബുക്ക് ലൈവില്‍ എത്തിയത്.
ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാളായി. ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ബാലാ സാഹേബ് ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റും. മുഖ്യമന്ത്രിയായത് സ്വാര്ഥതകൊണ്ടല്ല. മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്. ഇല്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലെന്ന് പവാര്‍ പറഞ്ഞു.
ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എം.എല്‍.എമാരും ബാലാ സാഹേബിനൊപ്പം. പാര്‍ട്ടിയുടെ ചില എം.എല്‍.എമാരെ കാണാതായി. പരസ്പരം ഭയമുളള ഒരു ശിവസേനയെ എനിക്ക് േവണ്ട. ശിവസേനയിൽ ചിലർക്ക് തന്നെ ആവശ്യമില്ല. മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. രാജിക്കത്ത് തയ്യാറാണ്. മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞു. തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നുവെന്നും താക്കറെ പറഞ്ഞു.