വിവാദ വ്യവസായി നീരവ് മോദി ഉൾപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് സംഭവത്തിൽ പ്രതികൾക്കെതിരെ സിബിഐയുടെ കേസ്. മൂന്നിരട്ടി തുകയാണ് ഈ തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. 17 ബാങ്കുകളിൽ നിന്നായി 34,614 കോടിയുടെ തട്ടിപ്പാണ് നടന്നത്. ദേവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ) എന്ന കമ്പനിയുടെ ഡയറക്ടർമാരായ കപിൽ വാധവാൻ, ധീരജ് വാധവാൻ, വ്യവസായി സുധാകർ ഷെട്ടി എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരേയും വഞ്ചന, അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
കേസിലെ പ്രതികളുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഭവന വായ്പാ സ്ഥാപനമാണ് ഡിഎച്ച്എഫ്എൽ. കപിൽ വാധവാൻ, സുധാകർ ഷെട്ടി, ധീരജ് വാധവാൻ എന്നിവർ ചേർന്ന് 17 ബാങ്കുകളിൽ നിന്നും കോടികൾ തട്ടിയെടുത്തു. നിരവധി ബാങ്കുകളിൽ തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്നും സിബിഐ കണ്ടെത്തി. ഈ തട്ടിപ്പ് സംബന്ധിച്ച് 2022ലാണ് സിബിഐയ്ക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പരാതി നൽകിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 9898 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. കാനറ ബാങ്കിൽ നിന്നും 4022 കോടി രൂപ, പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 3802 കോടി തുടങ്ങി 17 ബാങ്കുകളിൽ നിന്നും കോടികൾ പ്രതികൾ തട്ടി. 17 ബാങ്കുകളുടെ കൺസോർഷ്യത്തെ 42,871 കോടി രൂപയുടെ കബളിപ്പിക്കൽ നടന്നുവെന്നായിരുന്നു പരാതി. രേഖകളിൽ കൃത്രിമം കാട്ടിയും തിരിച്ചടവുകളിൽ വീഴ്ച്ച വരുത്തിയും 34, 615 രൂപയുടെ നഷ്ടം ബാങ്കുകൾക്ക് വരുത്തിയതായും സിബിഐ കണ്ടെത്തി.