സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഉൾപ്പടെ നിയന്ത്രണം. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ ആഭ്യന്തരവകുപ്പ് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമെ ഐഎഎസ്, ഐപിഎസ് ഉദ്യോഗ്സഥര്‍ക്ക് സെക്രട്ടേറിയറ്റിന് അകത്തേക്ക് പ്രേവേശിക്കാൻ സാധിക്കു. വിരമിച്ചവര്‍ക്കും ഇത് ബാധകമാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഈ ഉത്തരവ്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രത്യേക ഉത്തരവിറക്കി സെക്രട്ടേറിയറ്റില്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്‍പ്പടെ പ്രവേശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് സെക്രട്ടേറിയറ്റിനെ ബന്ധപ്പെടുത്തി സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ അനുവാദം നല്കുന്ന ഉദ്യോഗസ്ഥര്‍ക്കാകും സന്ദര്‍ശകരുടെ ഉത്തരവാദിത്തമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.